വെസ്റ്റേൺ സിഡ്നി മലയാളീ അസോസിയേഷൻ - പത്താം വാർഷികവും 2017 ഓണാഘോഷവും 

എല്ലാവരും ഓണസ്‌മൃതികളിൽ മുഴുകി പതിയെ അന്യോന്യം വിശേഷങ്ങൾ കൈമാറുന്നതിനിടയിലാണ് വെസ്‌മ 2017 ഓണാഘോഷം ആരംഭിക്കുകയായി എന്നറിയിപ്പുണ്ടായത്. അപ്പോഴേക്കും വെന്റ് വെർത്തിലെ  റെഡ് ഗം സമ്മേളനവേദി നിറഞ്ഞു കവിഞ്ഞിരുന്നു. വിനോദോപാധികളിൽ മുഴുകിയിരുന്ന കിടാങ്ങൾ പെട്ടെന്നോടിവന്ന് കസേരകളിലും അമ്മമാരുടെ മടികളിലും കയറിക്കൂടി. നിറഞ്ഞ ഹാളിൽ പെട്ടെന്ന് നിശബ്ദത ആവരണമിട്ടു.

ഇതൊരു സാധാരണ ഓണാഘോഷമല്ല, പിന്നെയോ, വെസ്‌മയുടെ പത്താം വാർഷികവും, 2017 ലെ ഓണവും സംയുക്തമായിട്ടുള്ള ഒരു വിശിഷ്ട കലാവിരുന്നാണ് ഓണസദ്യയുടെ രുചിഭേദങ്ങളോടെ ഏവരെയും കാത്തിരിക്കുന്നതെന്ന സദ് വാർത്ത പരിപാടികളുടെ നിയന്ത്രണം ഏറ്റെടുത്ത  അജോയും മായയും വേദിയിൽ കയറിവന്നു സദസ്യരെ ഓർമ്മപ്പെടുത്തിയതോടെ കാണികളിൽ ആനന്ദം തിരതല്ലിയൊഴുകി.

പ്രാർത്ഥനാശീലം ഏതുപരിപാടിയുടെയും സുഗമമായ നടത്തിപ്പിനും വിജയത്തിനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പ്രാർത്ഥനാഗീതം ശ്രുതിയും മീരയും ചേർന്നു ശ്രുതിമധുരമായി ആലപിച്ചതോടെ മലയാളിയുടെ സാംസ്‌കാരിക പൈതൃകത്തിനു പൊട്ടുതൊട്ട് വെസ്‌മയുടെ ദശവത്സര വാർഷികത്തിനും 2017 ഓണാഘോഷത്തിനും നാന്ദി കുറിച്ചു.

അത്തപ്പൂക്കളത്തേയും പൂതുമ്പിയേയും ഓണത്തപ്പനെയുംകൂടിയുള്ള രസകരമായ അവതരണത്തിലൂടെ അന്നാ ബിജു സദസ്യരെ ഏവരെയും സ്വാഗതം ചെയ്തു.

അർത്ഥസംപുഷ്ടമായ വരികളാൽ രചിക്കപ്പെട്ട കീർത്തനാലാപനത്തിലൂടെ അരങ്ങേറിയ സൗമ്യാ, ശ്രീചിത്ര, സ്വേതാ എന്നീ ത്രിമൂർത്തികളുടെ നൃത്ത ചുവടുകൾ ഏവരെയും ഒരു പ്രാർത്ഥനാമജ്ജരിയുടെ നൈസർഗിക തലത്തിലേക്ക്  നയിച്ചുവെന്നു പറയുന്നത് അതിശയോക്തിപരമല്ല. സദസ്യരെല്ലാം ഒരു നർത്തനത്തിന്റെ  ആലസ്യത്തിലല്ല മറിച്ചു ഹൃദയം തുറന്ന് ഈശ്വരസന്നിധിയിൽ എത്തപ്പെട്ടവരെപ്പോലെ അക്ഷമരായി സ്വന്തം ഇരിപ്പടങ്ങളിൽ ഒതുങ്ങിയിരുന്നു. കുഞ്ഞുങ്ങൾ പോലും കലപില കൂടാതെ നൃത്ത ചുവടുകളിൽ ആമഗ്നരായിരുന്നുപോയി. 

കുരുന്നുകളുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു നൃത്താദ്ധ്യാപിക മഞ്ജു ഒരുക്കിയ ഭരതനാട്യത്തിൽ. കുഞ്ഞു നർത്തകികളുടെ ഏറെ പ്രയാസപ്പെട്ട ഭാരതനാട്യപ്രകടനം കാണികളുടെ ഹൃദയം കവർന്നു. ഒരു പക്ഷെ ഭരതനാട്യം എന്തെന്നുപോലും അറിയില്ലെങ്കിലും ക്രിസ്റ്റ, ദിയ, നികിത, റിയ, ജെസ്‌ന, ഗ്രാഷ്യ, വെയ്‌ഗ, നികിത, ജാനകി, കെസിയ, ഇവാന, ആൻജെലിൻ എന്നീ കുട്ടികൾ കാണിച്ച ഉത്സാഹം തികച്ചും അഭിനന്ദനീയമെന്ന് പറയാതെ വയ്യ.

രാമാനന്ദിന്റെ ദേവാങ്കണങ്ങൾ  എന്നാരംഭിക്കുന്ന ഗാനം അനുഭൂതികളുടെ ഒരു ഭൂതകാലത്തിലേക്ക് കാണികളെ കൊണ്ടുപോയിരിക്കാം. ഹർഷാരവത്തോടെയാണ് അവർ ആലാപനം ശ്രവിച്ചത്.

കന്യാകുമാരിമുതൽ കാശ്മീർ വരെയുള്ള പ്രാദേശികച്ചുവയുള്ള സിനിമാഗാനങ്ങൾ കോർത്തിണക്കിയ ഫ്യൂഷൻഡാൻസ് ചുവടുകളേക്കാളേറെ വാക്‌വിലാസത്തിലായിരുന്നു ഊന്നൽ നല്കിയിരുന്നതെന്ന് തോന്നിപ്പോയി.ഇവാൻജെലിനും ഹർഷനെയും നികിതയും താർഷികയും ഭാഷകളുടെ നേർവരമ്പുകളെ താണ്ടി വിവിധ സംസ്കാരങ്ങളെ സാമന്യയിപ്പിച്ചു നൃത്തമാടിയപ്പോൾ കാണികൾ ആനന്ദ സാഗരത്തിലാറാടി മതിമറന്നിരുന്നു പോയി. 

വിമലും ഷീല നായരും ചേർന്നൊരുക്കിയ ഗാനാലാപനത്തോടൊത്തുള്ള നർത്തനം എല്ലാ അർത്ഥത്തിലും മികവുറ്റതായിരുന്നു. ഇതിൽ നൃത്തമാണോ ഗാനമായിരുന്നോ ഏറെ നന്നായതെന്നു വേർതിരിച്ചെടുക്കാൻ ശ്ശി കഷ്ടാണേയ്. 

നൃത്താധ്യാപിക മഞ്ജു ഒരുക്കിയെടുത്ത നാടോടിനൃത്തം നാടോടി സംസ്കാരത്തിന്റെ ഒരു പരിച്ഛേദം തന്നെയായിരുന്നു. മനോഹരമായി ഒരുക്കിയെടുത്ത നൃത്തവേദിയിൽ നാടോടികൾക്കൊപ്പം വേദിക്കു പുറത്തിരിക്കുന്ന നാട്ടുകാരും ചേർന്ന് സംഭവം ഗംഭീരമാക്കിയെടുത്തു.

ഇപ്രാവശ്യത്തെ മാവേലിയുടെ വരവേൽപ്പ് പൂർവാധികം ഉജ്വലമായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ. അതൊരു വേറിട്ട അനുഭവം തന്നെയായിരുന്നു. ശിങ്കാരിമേളപ്പെരുമയുണർത്തിയ മാവേലിയുടെ ആഗമനത്തിനൊപ്പം ആരെല്ലാമാണ് ആ വരവേൽപിനെ പൂവിളികളുമായി എതിരേറ്റതെന്നറിയാമോ? ചുവന്ന പട്ടുകുടചുമന്ന തരുണീ മണികൾ, കാവടിയാടുന്ന യുവാക്കൾ, വാളേന്തിയ വെളിച്ചപ്പാട്, പുളിയും വേട്ടക്കാരനും കൂടി ഒരു വലിയ സമൂഹത്തിനു നടുവിൽ മാവേലി കിരീടമണിഞ്ഞു ഒരു ചക്രവർത്തിയുടെ തലയെടുപ്പോടെ പ്രജകളെ കൈകളുയർത്തി അനുഗ്രഹിച്ചുകൊണ്ടേയിരുന്നു. മാവേലിയായി വേഷമിട്ട സന്തോഷ് പുത്തൻവീട്ടിലിന് ആയിരമായിരം അഭിനന്ദനങ്ങൾ.

സത്യത്തിൽ മാവേലിയോടൊപ്പം വേദിയിൽകയറിയ മേളക്കാരും വാദ്യക്കാരും കാവടിയാട്ടക്കാരും വെളിച്ചപ്പാടും പുലിയും വേട്ടക്കാരനും ചേർന്നാടിയ പ്രകടനം വിവരണാതീതമായിരുന്നു. നിസ്തുലമായിരുന്നു. കരഘോഷങ്ങളുടെ പെരുമ്പറ തന്നെയായിരുന്നു കുറച്ചുനേരത്തേക്കു ഹാളിൽ അലയടിച്ചുകൊണ്ടിരുന്നത്.

ആരോൺ, ആൽബി, ഷാനി എന്നീ മൂന്നു കുട്ടികൾ ചേർന്നൊരുക്കിയ സംഘനൃത്തം ആസ്വാദ്യകരമായിരുന്നു. കുഞ്ഞു ആൽബി നൃത്തചുവടുകൾക്കിടയിൽ പ്രകടിപ്പിച്ച മൃദു പുഞ്ചിരി ഏറെ മനോഹരമായിരുന്നു.

തിരുവാതിരക്കളി എല്ലാ ഓണാഘോഷങ്ങളുടെയും ഒഴിച്ചുകൂടാനാകാത്ത ഒരു പാരമ്പര്യ സംഘ നൃത്തമാണ്. അമ്മമാർ പഴയ മെയ്‌വഴക്കവും തഴക്കവും നർത്തനപാടവവും വീണ്ടും പരിശീലിച്ചു മാറ്റുരച്ചുനോക്കുന്ന ഒരു അങ്കത്തട്ടാണ് തിരുവാതിരക്കളി. വെസ്‌മ ഓണാഘോഷത്തിലും വേദിക്കു തിളക്കമേകുന്ന രൂപത്തിൽ സ്ത്രീകൾ ആ പൈതൃക കേളിക്ക് ഒരു പുതിയ മാനം നൽകി.

നർത്തക റാണിമാരായി അറിയപ്പെടുന്ന താരസുന്ദരികളുടെ നർത്തനപ്രാവീണ്യത്തിന്റെ ആവർത്തനം നിത്യ ഇളങ്കോ അവതരിപ്പിച്ചു. നികിത മറ്റൊരു നൃത്തത്തിന്റെ ചുവടുകളിലൂടെ കാണികൾക്കു ഹരം പകർന്നു.

രഞ്ജിത്-ദീപ ദമ്പതിമാരുടെ സമൂഹ നൃത്തം എടുത്തുപറയത്തക്ക ഒരു നവീന അനുഭവം തന്നെ കാഴ്ച്ച വച്ചു. പരസ്പര പൂരകങ്ങളായ ഇവർ മത്സരിച്ചാണ് വേദി കീഴടക്കിയത്. ദ്രുധ താളത്തിനനുസൃതമായ ചടുലമായ ചുവടുകളിലൂടെ കാണികളെ അത്ഭുതപ്പെടുത്തി പുതിയ ത്രാസത്തിലേക്കു നയിച്ചു. 

ഷീലയും ജെസ്നയും ചേർന്ന് വേദിയിലൊരുക്കിയ ഗാനത്തിനോടൊപ്പമുള്ള നൃത്തച്ചുവടുകൾ ഗംഭീരമായിരുന്നു. 

മക്കളെയും പേരക്കുട്ടികളെയും സന്ദർശിക്കുവാൻ സിഡ്നിയിലെത്തിയ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരേയും വേദിയിൽ വിളിച്ചുവരുത്തി ആദരിച്ചു ദീപാർച്ചന നടത്തുന്ന പരിപാടി ഒരുക്കിയതിൽ വെസ്‌മ തികച്ചും അഭിനന്ദനമർഹിക്കുന്നു.

നന്മയുടെയും സ്നേഹത്തിന്റെയും പ്രതിഫലം സ്വർഗ്ഗമെന്ന ദൈവശാസ്ത്രത്തിൽ അധിഷ്ഠിതമായി ലിജോ ഡെന്നിസും സംഘവും ചേർന്നവതരിപ്പിച്ച "സ്വർഗ്ഗത്തിന്റെ വാതിൽ" എന്ന ഹൃസ്വനാടകം ശ്രദ്ധേയമായി.  ദിവ്യ ബിനോയ് അവതരിപ്പിച്ച സൂസന്നാമ്മ എന്ന കഥാപാത്രമാണ്  നാടകത്തിൽ നിറഞ്ഞു നിന്നത്. കൂടാതെ  വിശുദ്ധ പത്രോസും രണ്ടു സുന്ദരികളായ മാലാഖാമാരും നാടകത്തിലുണ്ടായിരുന്നു. മറ്റുള്ള വേഷങ്ങൾ ഈ  പ്രധാന കഥാപാത്രത്തെ  തൊട്ടും തലോടിയും കഥ മുന്നോട്ടു കൊണ്ടുപോയി. അവതരിപ്പിച്ച നടീ നടന്മാരെല്ലാം തങ്ങളുടെ കഥാ പാത്രങ്ങളോട് നീതി പുലർത്തിയെന്നു പറയാം.  ഏവർക്കും ഊഹിക്കാവുന്ന ഒരു കഥാ സന്ദര്ഭവും അതിന്റെ ശുഭപര്യവസാനവും ഹൃദ്യമായി പറഞ്ഞുവെച്ചു. 

മഞ്ജു ടീച്ചറിന്റെ മേൽനോട്ടത്തിൽ മറ്റൊരു നൃത്താവിഷ്‌ക്കാരം കൂടിയുണ്ടായിരുന്നു. ഒരു നൃത്ത നാടകത്തിന്റെ ശൈലിയിൽ ആവതരിപ്പിച്ച ഈ പരിപാടി ഏറെ ശ്രദ്ധയോടെയാണ് കണികളെല്ലാം ദർശിച്ചിരുന്നത്. തികച്ചും മനോഹരമായ ഒരു നൃത്താവിഷ്കാരമായിരുന്നു അത്.

ജെയിംസ് ജോസഫിന്റെ നന്ദി പ്രകടനത്തിലൂടെ കലാപരിപാടികൾക്ക് തിരശീല വീണു. വിഭവ സമൃദ്ധമായ ഓണസദ്യയുടെ ആലസത്തിൽ ഏവരും സംതൃപ്തിയുടെ നറുപുഞ്ചിരിയോടെ മറ്റൊരു വെസ്‌മ സമ്മേളനത്തിൽ വീണ്ടും ഒന്നിക്കാമെന്ന ശുഭപ്രതീക്ഷയിൽ സ്വ ഗ്രഹങ്ങളിലേക്കു മടങ്ങി.

കടപ്പാട്: ജോർജ് വിൽസൺ 


Onam 2017 photos below... Click on any photo to enlarge and browse

Emcees of the event: Ajo Paul and Maya Ajo; Prayer song by Sruthi Sunil and Meera Madhusoodhanan; Welcome speech by Anna Biju.

Welcome dance by Soumya Anand, Swetha Vimal and Sreechitra Sreeram

Above: Solo song, Devanganangal..... by Ramanand Rohith

Below: Bharatha Natyam presented by Manju teacher's team.

Above: Bharatha Natyam presented by Manju teacher's team. Christa Wilson, Diya Pattamana, Nikita Menon, Rhea Thomas, Jesna Jeen, Gratia George, Vaiga Manilal, Nikitha Kuruvilla, Janaki Godfrey Lopez, Keziah Saji, Evana James, Angeline Sibi.

Below: Dance with Live song

Above: Dance with Live song - Sheila Nair and Vimal Vinodan

Below: Dancing couple

Above: Dancing couple - Renjith Ravi and Deepa Renjith

Below: WeSMA recognising its sponsors.

Above: WeSMA recognising its sponsors. This years main sponsors were Move Realty and Punnackal Financial Services

Below: Dance with live song

Above: Dance with live song - Sheila Nair and Jesna Varghese

Below: Fusion Dance

Above: Fusion Dance by Evangeline Shanthikumar, Harshana Manokaran, Nikitha Thampi, Tharshika Ramachadran

Below: Naadodi Nritham by Manju teacher's team

Above: Naadodi Nritham by Manju teacher's team - Aileene Binoy, Maria Manuel, Miley Paul, Annmary Ligo John, Sanah Wilson, Teena Alfi, Riya Binny, Aniya Jomon, Alana Jomon, Sharon Sebastian, Meenakshi Suresh, Sharon Joseph.

Below: Maveli Varavelppu

Above: Maveli Varavelppu - Maveliyum Anuyaayikalum, presented by WeSMA team supported by IndOz Rhythms Sydney

WeSMA recognises Sneha Joseph, daughter of Joseph & Elsy, for her meritorious achievement of 99.5 in HSC exams.

Above: Dancing Queens Tribute - A Solo dance by Nithya Ilango

Fusion: Solo song by Nikitha Thampi

Above: Aaron Joseph, Alby Bento and Shany Bento in action

Below: Drama of WeSMA team

Above: Swargathinte Vathil - Drama of WeSMA team directed by Lijo Dennis

Above: Theme Dance by Manju teacher's team - Michelle Alexy,   Hanna Maria Jiju,   Aliena Daiby,   Sandra Sebastian,   Winnie Vincent,   Lena Mariya Regin,   Megha Ranjeet.

Below: WeSMA team's Thattupolippan Paattukal

Above: Thattupolippan Paattukal - WeSMA team lead by Vimal Vinodan and Divya 

Above: Vote of thanks and distribution of cirtificates

A sumptuous Ona Sadya with a variety of vegetarian dishes - it was a happy evening for the 600-plus crowd.