Thiruvonam 2016

ഐശ്വര്യത്തിന്ടെയും നന്മയുടെയും സമ്പൽ സമൃദ്ധിയുടെയും  ഉത്സവമായ തിരുവോണം ഒരിയ്ക്കൽ കൂടി വന്നണയുന്നു. കള്ളവും ചതിയുമില്ലാത്ത ആ നല്ലകാലത്തിന്റെ മധുരസ്മരണ അയവിറക്കുവാനുള്ള ഒരു അവസരമാണിത്. ഇളം തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകമായ ആഘോഷങ്ങളുടെ ഒരു വേദിയാക്കി ഈ വർഷത്തെ ഓണം നമ്മൾ ഒരുമിച്ച് ആഘോഷിക്കുന്ന വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. വെസ്റ്റേൺ സിഡ്നി മലയാളി അസോസിയേഷൻറെ ഓണാഘോഷങ്ങളിലും ഓണസദ്യയിലും താങ്കളെ കുടുംബ സമേതം ക്ഷണിക്കുന്നു. ഈ ആഘോഷം ഒരു വൻ വിജയമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എത്രയും വേഗം ടിക്കറ്റ്‌ കരസ്ഥമാക്കുവാൻ ഭാരവാഹികളെ സമീപിക്കുക .  രജിസ്റ്റെർ ചെയ്യുവാൻ "Contact Us" പേജിൽ ക്ലിക്ക് ചെയ്യുക.