Easter - Vishu Celebrations 2015

Western Sydney Malayalee Association (WESMA) യുടെ ആഭിമുഖ്യത്തിൽ വിഷു ഈസ്റ്റെർ ആഘോഷം ഇക്കഴിഞ്ഞ ഏപ്രിൽ 11 നു Wentworthville Uniting Church Hall ൽ നടന്നു.

വെസ്മയുടെ പ്രതിനിധിയായ ജോസഫ്‌കളരിക്കൽ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ രാമൻ കൃഷ്ണയ്യർ വിഷു സന്ദേശവും ഫാദർ ജോബി കടമ്പാട്ടുപറമ്പിൽ ഈസ്റ്റർ സന്ദേശവും നല്കി. പൊതുവെ സമാനമായ വേദികൾക്ക് അന്യമായതും, ഒരുപക്ഷെ യുവജനോത്സവ വേദികളിൽ മാത്രം കാണാൻ കഴിയുന്നതുമായ കലാരൂപങ്ങളായ ലളിതഗാനം, നാടോടി നൃത്തം എന്നിവയും, കേരളത്തിന്റെ തനതു നൃത്തരൂപമായ മോഹിനിയാട്ടവും കാണികൾക്ക് വേറിട്ട ഒരു ആസ്വാദന അനുഭവമാണ്‌ പകർന്നു നല്കിയത്.

ഡോ മുരളി വെങ്കട്ടരാമൻ, വിമൽ വിനോദൻ, നിഖിൽ കൊട്ടാരം, ഡോ സ്മിത ബാലു, ദിവ്യ സായി, മിനി വിൻസെന്റ്റ് എന്നിവരാണ്‌ ഗാനങ്ങൾ ആലപിച്ചത്. നൃത്ത ഇനങ്ങൾ അവതരിപ്പിച്ചത് ഷീല നായർ , നമിത സതീഷ്‌, ആൻഡ്രിയ, അദ്വിക അഭിലാഷ് എന്നിവർ ആണ്. വിഷു പ്രമേയമാക്കി ജോഷില ജോസ് നൃത്ത സംവിധാനം ചെയ്തു്, ജോഷില, സെലിൻ, രഞ്ജിത, മറിയ, ദിവ്യ, നിത്യ എന്നിവർ അവതരിപ്പിച്ച സംഘനൃത്തവും, വിഷുക്കണി പ്രമേയമാക്കി മഞ്ജു സുരേഷ് നൃത്ത സംവിധാനം ചെയ്തതും ലെന, അമ്മു, സാന്ദ്ര, വിന്നി, ഷാരോണ്‍ എന്നവർ ചേർന്നവതരിപ്പിച്ച മറ്റൊരു സംഘ നൃത്തവും ആയിരുന്നു മറ്റു രണ്ടു പ്രധാന പരിപാടികൾ.

റിബിൻ റോയ് അവതരിപ്പിച്ച മിമിക്രിയും സദസ്സിൻറെ ശ്രദ്ധ പിടിച്ചുപറ്റി ഇക്കഴിഞ്ഞ ഹയർ സെക്കണ്ടറി (HSC) പരീക്ഷയിൽ 97.35% മാർക്ക്‌ കരസ്ഥമാക്കിയ വർഗീസ് കല്ലുകളം എന്ന മലയാളി വിദ്യാർത്ഥിക്ക് ഈ ചടങ്ങിൽ വെസ്മ സമ്മാനിച്ച പുരസ്‌കാരം കൈമാറിയത് ഫാദർ ജോബി കടമ്പാട്ടുപറമ്പിൽ ആണ്. ജോഷില ജോസിൻറെ നന്ദി പ്രകാശനത്തോടെയാണ് ചടങ്ങ് സമാപിച്ചത്. സദസ്യരുടെ എല്ലാംതന്നെ പ്രശംസ പിടിച്ചുപറ്റിയ ഈ പരിപാടിയുടെ അവതാരക ശ്രീമതി സുപ്രിയ പിള്ളൈ ആയിരുന്നു.

Please find below selected photos captured during the event; photo courtesy - Manoj Vettaehthu.